2022-2023 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷകൾ സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ www.admissions.dtekerala.gov.inwww.dtekerala.gov.in  എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭിക്കും. പൊതു വിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി (ഇന്റർനെറ്റ് ബാങ്കിങ്/യു.പി.ഐ പെയ്‌മെന്റ്‌സ്/ ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്) അപേക്ഷയോടൊപ്പം അടയ്ക്കാം.