ഐ.എച്ച്.ആർ.ഡിയുടെ  പൈനാവ്  മോഡൽ പോളിടെക്‌നിക്  കോളേജിൽ  രണ്ടാം വർഷത്തിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. അഡ്മിഷന് താത്പര്യമുള്ള പ്ലസ്ടു സയൻസ്/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ/കെ.ജി.സി.ഇ പാസായ വിദ്യാർഥികൾ ഇന്ന് (ഓഗസ്റ്റ് 30) നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം കോളജിൽ നേരിട്ട് ഹാജരാകണം. ബയോമെഡിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ  ഹാർഡ്‌വെയർ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്  എന്നീ  എൻജിനിയറിങ് ഡിപ്ലോമ  പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. റാങ്കിന്റെ വിവരങ്ങൾ  www.polyadmission.org/let എന്ന സൈറ്റിൽ ലഭിക്കും. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി-എച്ച് വിദ്യാർഥികൾക്ക് ഫീസിളവ്   ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9447847816, 85470 05084.