ഭിന്നശേഷി സംവരണ ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധി സംബന്ധിച്ച ചട്ടങ്ങൾ ബാധകമല്ലായെന്നും അത്തരം കേസുകളിൽ നോൺ ക്രമിലയർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളോ, കേരള പബ്ലിക് സർവീസ് കമ്മീഷനോ എംപ്ലോയ്‌മെന്റ് ഓഫീസർമാരോ നിർദേശിക്കാൻ പാടില്ലായെന്നും സർക്കാർ വ്യക്തമാക്കിയതായി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സമുദായ സംവരണം അനുവദിക്കണമെങ്കിൽ ആയതിനുള്ള അർഹത നിശ്ചയിക്കുന്നതിന് ആവശ്യമായ എല്ലാ സാക്ഷ്യപത്രങ്ങളും ബന്ധപ്പെട്ട അധികാരികൾ മുമ്പാകെ ഹാജരാക്കണമെന്ന് സർക്കാർ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിച്ചതായും കമ്മീഷണർ അറിയിച്ചു.