തിരുവനന്തപൂരം ചാക്ക ഗവ. ഐ.ടി.ഐയിൽ പൂർത്തീകരിച്ച ഒന്നാം ഘട്ട ഇന്റർനാഷണൽ ഐ.ടി.ഐയുടെ ഉദ്ഘാടനം 31ന് രാവിലെ 11.30 നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.
സെപ്തംബർ ഒന്നിനു രാവിലെ 9 മണിക്ക് നടക്കുന്ന ജോബ് ഫെയറും സംരംഭകത്വ ബോധവത്കരണ സെമിനാറും വി. കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ രണ്ടിനു രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സദസ് വി. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്യം.