ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) നടത്തുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള റിസർച്ച് കപ്പാസിറ്റി പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ രണ്ടു വരെ നീട്ടി. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലെ ഗവേഷണത്തിനുള്ള രൂപരേഖ തയാറാക്കുന്നതു മുതൽ പിഎച്ച്ഡി നേടുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് പരമ്പരാഗത രീതികൾക്കപ്പുറമുള്ള നൂതനശൈലികളിൽ പ്രാവണ്യം പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രോഗ്രാം രൂപകൽപന ചെയ്തിട്ടുള്ളത്. ക്ലാസുകൾ ഓൺലൈനായും/ഓഫ്‌ലൈനായും ക്രമീകരിച്ചിട്ടുണ്ട്.
ഗവേഷണത്തിലേക്ക് കടക്കാനാഗ്രഹിക്കുന്നവർക്കും പിഎച്ച്ഡി പഠനത്തിലേർപ്പെട്ടിരിക്കുന്നവർക്കും പരിശീലനം ലഭിക്കും. പ്രോഗ്രാമിൽ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ്. നിലവിലെ ബിരുദാനന്തര ബിരുദ  വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഗൂഗിൾ ഫോം മുഖേന അപേക്ഷകൾ സമർപ്പിക്കാം. കോഴ്‌സിന്റെ സിലബസ്, ഫീസ്, പ്രോസ്‌പെക്ട്‌സ് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം തുടങ്ങിയ വിവരങ്ങൾ www.gift.res.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9746683106/9940077505/0471-2593960, ഇമെയിൽ: rcbp@gift.res.in.