പേരാമ്പ്രയില്‍ ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു

സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ബാങ്ക് മുഖേന എട്ട് ലോണുകള്‍ക്ക് അനുമതി പത്രം കൈമാറി.

ചെറുകിട സംരംഭകര്‍ക്കുള്ള ഉദ്യം രജിസ്‌ട്രേഷന്‍, ലോണിന്റെ അനുമതി പത്ര വിതരണം, അപേക്ഷ സ്വീകരിക്കല്‍, മലിനീകരണം, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ മേളയില്‍ കൈമാറി.മേളയില്‍ 70 പേര്‍ പങ്കെടുത്തു.

പഞ്ചായത്ത് ഹാളില്‍ നടന്ന മേളയില്‍ വൈസ് പ്രസിഡന്റ് കെ.എം റീന അധ്യക്ഷത വഹിച്ചു. എഫ്.എല്‍.സി അല്‍ഫോണ്‍സ ക്ലാസെടുത്തു. ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അമര്‍നാഥ്, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ എന്‍.ആര്‍ വിഷ്ണു, കാനറാ ബാങ്ക് മാനേജര്‍ അമല്‍, കെ.കെ വിനോദ്, പഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍ ഷിജു, പഞ്ചായത്ത്തല വ്യവസായ വകുപ്പ് പ്രതിനിധി പ്രേം ജിഷ്ണു എന്നിവര്‍ സംസാരിച്ചു.