ആസാദി കാ അമൃദ് മഹോത്സവത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും, ജീവനക്കാര്‍ക്കുമായി ‘ജനകീയം 2022’ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ബൈജു ജോസ്, വി.വി. പ്രദീപന്, സി. സുധീര്‍ എന്നിവര്‍ സംസാരിച്ചു. ജീനിയര്‍ സൂപ്രണ്ട് എസ്. സജീഷ് രാജ് ക്വിസ്സ് മത്സരത്തിന് നേതൃത്വം നല്കി. വെങ്ങപ്പള്ളി പഞ്ചായത്തിലെ ഷംനാ റഹ്മാന്, വി.ആര്. അശ്വിന്‍രാജ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ പി.എന്‍. സുമ, പി.ഡി. സിനി എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ ടീം സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.
