തൃശ്ശൂർ ജില്ലയിലെ സംരഭകർ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്ന
വ്യവസായ കൈത്തറി പ്രദർശന വിപണന മേള “Tindex-2022″ ന് തേക്കിൻകാട് മൈതാനം, വിദ്യാർത്ഥി കോർണറിൽ തുടക്കം. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ് മാസ്റ്റർ നിർവഹിച്ചു.

സെപ്റ്റംബർ 1 വരെ നീണ്ടു നിൽക്കുന്ന മേള വ്യവസായ വകുപ്പ് , ജില്ലാ വ്യവസായകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നടക്കുന്നത്. ജില്ലയിലെ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ് വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് വ്യവസായ വാണിജ്യ കൈത്തറി ഉത്പന്ന പ്രദർശന മേള നടത്തുന്നത്.

മേളയോട് അനുബന്ധിച്ചുളള അറുപതിലധികം സ്റ്റാളുകളിൽ ജില്ലയിലെ സംരംഭകർ ഉത്പാദിപ്പിക്കുന്ന കൈത്തറി, കരകൗശല, ഭക്ഷ്യ ഉത്പന്നങ്ങൾ, ഗാർമെന്റ്സ്, ആയുർവേദം തുടങ്ങി ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവുമുണ്ട്. മേളയുടെ ഭാഗമായി കലാ സാംസ്കാരിക പരിപാടികളും വൈവിധ്യമാർന്ന രുചിക്കൂട്ടുകളോടെ ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകുന്നേരം 8 മണി വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്.