ജില്ലയിലെ അക്കാദമിക മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങളെ ആദരിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി ഡയറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അക്കാദമിക ആശയ വിനിമയ സെമിനാര്‍ ‘വിനിമയം’ ആഗസ്റ്റ് 31 ന് രാവിലെ 10 ന് കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ ഗീത മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം മികവ് തെളിയിച്ച വിദ്യാലങ്ങളുടെ പരിശ്രമങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും.
