വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള കെ-ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളായ ഗവൺമെന്റ് മോഡൽ എച്ച്.എസ്. കോട്ടയം, എം.ടി സെമിനാരി എച്ച്.എസ്. കോട്ടയം, മൗണ്ട് കാർമ്മൽ എച്ച്.എസ് കോട്ടയം എന്നീ കേന്ദ്രങ്ങളിൽ 2022 ഫെബ്രുവരിയിലും മുൻവർഷങ്ങളിലും പരീക്ഷയെഴുതി വിജയിച്ചു വെരിഫിക്കേഷൻ പൂർത്തിയാക്കിയ പരീക്ഷാർഥികളുടെ സർട്ടിഫിക്കറ്റുകൾ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോൺഫറൻസ് ഹാളിൽ സെപ്റ്റംബർ മൂന്നിന് രാവിലെ 10.30 മുതൽ 4.30 വരെ വിതരണം നടത്തും. പരീക്ഷാർത്ഥികൾ ഒറിജിനൽ ഹാൾ ടിക്കറ്റുമായി എത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.