ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം ഖാദി വിപണനമേള കേരളാ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്ന് (ഓഗസ്റ്റ് 30) ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനവും ആദ്യവിൽപനയും കേരളാ ബാങ്ക് ഡയറക്ടർ കെ.ജെ. ഫിലിപ്പ് കുഴികുളം നിർവഹിക്കും. ഖാദി ബോർഡ് അംഗം സി.കെ. ശശിധരൻ അധ്യക്ഷനായിരിക്കും. ഖാദി ബോർഡ് അംഗങ്ങളായ കെ.എസ്. രമേഷ് ബാബു, സാജൻ തോമസ് തൊടുകയിൽ, ജില്ലാ ഖാദി പ്രോജക്ട് ഓഫീസർ ധന്യ ദാമോദരൻ, കേരളാ ബാങ്ക് ജനറൽ മാനേജർ പ്രിൻസ് ജോർജ് എന്നിവർ പ്രസംഗിക്കും.