നവീകരണത്തിനൊരുങ്ങി കരൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ അന്തിനാട് കുളം. ജലസേചന വകുപ്പിൽനിന്ന് അനുവദിച്ച 29 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം. ജോസ് കെ. മാണി എം.പി ജലസേചനവകുപ്പുമന്ത്രി മന്ത്രി റോഷി അഗസ്റ്റിനുമായി നടത്തിയ ചർച്ചയിലൂടെയാണ് കുളം നവീകരണത്തിന് വഴി ഒരുങ്ങിയത്. വേനൽക്കാലത്തുപോലും ജല സമൃദ്ധമായ ഈ കുളത്തിൽ നിന്നാണ് സമീപ പ്രദേശങ്ങളിലുള്ള കൃഷി സ്ഥലത്തേക്ക് വെള്ളമെത്തിക്കുന്നത്. 20 അടി ആഴവും 35 അടി വീതിയും 40 അടി നീളവുമുള്ള കുളത്തിന്റെ വശങ്ങൾ ഇടിഞ്ഞ് ചെളിയും മണ്ണും നിറഞ്ഞ സ്ഥിതിയിലായിരുന്നു കുളം.