37 ാ മത് നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പൊരുന്നന്നൂര്‍ സാമൂഹികരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. വാരാചരണത്തോടനുബന്ധിച്ച് ദ്വാരക ടൗണില്‍ നിന്നും ആരംഭിച്ച ബോധവത്ക്കരണ റാലി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ജസ്റ്റിന്‍ ബേബി നേത്രദാന പ്രതിജ്ഞ ചൊല്ലുകയും നേത്രദാന സമ്മതപത്രം നല്‍കുകയും ചെയ്തു. പക്ഷാചരണത്തോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ആരോഗ്യമേളയിലെ മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌ക്കാരവും ചടങ്ങില്‍ വിതരണം ചെയ്തു. നേത്ര ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ സി.കെ രമേശന്‍ ബോധവത്ക്കരണ ക്ലാസ് നല്‍കി.

നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കു ന്നതിനാണ് എല്ലാ വര്‍ഷവും ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ ദേശീയ നേത്രദാന പക്ഷാചരണം നടത്തുന്നത്. പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, എടവക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് ആയാത്ത്, വാര്‍ഡ് മെമ്പര്‍ സൗദ നൗഷാദ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ ഉമേഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ ഒഫ്ത്താല്‍മിക് കോര്‍ഡിനേറ്റര്‍ പി.ടി പ്രദീപ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ പി.കെ ഉമേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. രാധാകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.