ഓണക്കാലത്തെ പൊതു വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെയ്ക്കും തടയുന്നതിനായി ജില്ലയില്‍ സപ്ലൈ ഓഫീസുകളുടെ നേതൃത്വത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കി. വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ നടന്ന പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാത്ത 19 കടകള്‍ക്ക് നോട്ടീസ് നല്‍കി. വൈത്തിരി താലൂക്കില്‍ നടത്തിയ പരിശോധനയ്ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ.സജീവ് നേതൃത്വം നല്‍കി. കാവുംമന്ദം, പൊഴുതന എന്നിവിടങ്ങളിലെ പച്ചക്കറി കട. ചിക്കന്‍ സ്റ്റാള്‍, ഫിഷ് സ്റ്റാള്‍, ഗ്രോസറി ഷോപ്പ്, ഹോട്ടല്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാതെ വിപണനം നടത്തിയ 12 കടകള്‍ക്ക് നോട്ടീസ് നല്‍കി. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എം.എസ്. രാജേഷ്, ഇാനുവല്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

പനമരം ടൗണിലെ 23 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. പച്ചക്കറി കട. ചിക്കന്‍ സ്റ്റാള്‍, ഫിഷ് സ്റ്റാള്‍, ഗ്രോസറി ഷോപ്പ്, ഹോട്ടല്‍ തുടങ്ങിയ കടകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാത്ത 7 കടകള്‍ക്ക് നോട്ടീസ് നല്‍കി. താലൂക്ക് സപ്ലൈ ഓഫീസര്‍ നിതിന്‍ മാത്യുസ് കുര്യന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എ.ജെ ജോര്‍ജ് , പി.ജി ജോബിഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.