കളക്ട്രേറ്റിലെ ജൈവ അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനയക്ക് യൂസര്‍ ഫീ നല്‍കി. കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ.ഗീത ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂസര്‍ ഫീ കൈമാറി. നിലവില്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഓഫീസിലെയും മാലിന്യങ്ങള്‍ ജൈവം, അജൈവം, പേപ്പര്‍, എന്നിങ്ങനെ മൂന്നായി തരം തിരിച്ച്് മിനി എം.സി.എഫിലേക്ക് മാറ്റി ഹരിത കര്‍മ്മസേനയ്ക്ക് കൈമാറിവരുന്നുണ്ട്. ജൈവ അജൈവ മാലിന്യം കൈമാറുന്നതിന് കല്‍പ്പറ്റ നഗരസഭ നിശ്ചയിച്ച യൂസര്‍ ഫീ ഹരിത കര്‍മ്മ സേനക്ക് നല്‍കണം. സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഓഫീസുകളും ഗ്രീന്‍ ഓഫീസുകളാണ്. ഇവിടങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാനും തീരുമാനമായി.