തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ പ്രവേശനത്തിന് ഒന്നാംഘട്ട അലോട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശനത്തിനായി പ്രോസ്‌പെക്റ്റസിൽ സൂചിപ്പിച്ച അസൽ രേഖകൾ, അലോട്‌മെന്റ് ലെറ്റർ, ഓൺലൈൻ ഫീസ് അടക്കാനുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്, പി.ടി.എ ഫണ്ട് എന്നിവ സഹിതം താഴെ പറയുന്ന സമയക്രമത്തിൽ  പ്രവേശനത്തിനായി ഹാജരാകണം. സെപ്റ്റംബർ 1ന് 9 മുതൽ 12 വരെ സിവിൽ എൻജിനിയറിങ്, 12.30 മുതൽ 3.30 വരെ മെക്കാനിക്കൽ എൻജിനിയറിങ്,  സെപ്റ്റംബർ 2ന് 8.30 മുതൽ 11 വരെ ഇലക്ട്രിക്കൽ എൻജിനിയറിങ്, 11 മുതൽ 1.30 വരെ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, 2 മുതൽ 4 വരെ കമ്പ്യൂട്ടർ എൻജിനിയറിങ്.