സംസ്ഥാന  സർക്കാർ  സ്ഥാപനമായ IHRD  യുടെ  പൈനാവ്  മോഡൽ പോളിടെക്‌നിക്  കോളേജിൽ  2022-23 അദ്ധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ നടക്കുന്നു. അഡ്മിഷന് താല്പര്യമുള്ള SSLC/THSLC/CBSE/ICSE പാസ്സായ വിദ്യാർത്ഥികൾ ഓഗസ്റ്റ് 30 മുതൽ   നടക്കുന്ന അഡ്മിഷനിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം കോളജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ  ഹാർഡ്.വെയർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ  എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. റാങ്കിന്റെ വിവരങ്ങൾ  https://www.polyadmission.org എന്ന സൈറ്റിൽ ലഭ്യമാണ്. SC/ST/OEC/OBC(H) വിദ്യാർത്ഥികൾക്ക് ഫീസിളവ്   ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04862 297617 , 9447847816 , 85470 05084, 9495276791.