‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ ലോൺ -ലൈസൻസ്- സബ്സിഡി മേള സംഘടിപ്പിച്ചു. മേള പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജിലേഷ് ഉദ്ഘാടനം ചെയ്തു.
50 ലക്ഷത്തോളം രൂപയുടെ വായ്പ അനുമതി പത്രം ചടങ്ങിൽ വിതരണം ചെയ്തു. എട്ട് സംരംഭകർക്ക് ലൈസൻസും നൽകി. കേരള ഗ്രാമീൺ ബാങ്ക് മാനേജർ സന്തോഷ്, പ്രതിനിധി ലിജ ഗോപി എന്നിവർ ബാങ്കുകളിലെ എം എസ് എം ഇ ലോൺ പ്രോസസ്സിങ്ങിനെക്കുറിച്ചും, പുതിയ ലോൺ സ്കീമുകളെപ്പറ്റിയും സംസാരിച്ചു. കുന്നുമ്മൽ ബ്ലോക്ക് എഫ് എൽ സി വിശ്വൻ മഠത്തിൽ ലോൺ പ്രോസസ്സിങ്ങിനെപ്പറ്റി വിശദീകരിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഇന്റേൺ അനശ്വര വ്യവസായ വകുപ്പിലെ പുതിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എ പി സിജിത്ത് സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഇന്റേൺസിന്റെ നേതൃത്വത്തിൽ ഹെല്പ് ഡസ്ക് മുഖേന ഉദ്യം, കെ സ്വിഫ്റ്റ്, പി.എം.ഇ.ജി.പി എന്നിവയുടെ രജിസ്ട്രേഷനും നടന്നു.പരിപാടിയിൽ 66 പേർ പങ്കെടുത്തു.
ചടങ്ങിൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹേമ മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഹെഡ് ക്ലാർക്ക് സജീവൻ ഇ കെ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വ്യവസായ വകുപ്പ് ഇന്റേൺ വിപിൻ രാജ് കെ പി നന്ദി പറഞ്ഞു.