സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി  കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് 2022 ആഗസ്റ്റ് 4 ന് നടത്താനിരുന്ന പ്രവേശനപരീക്ഷ മാറ്റിവച്ചു. പൂതുക്കിയ തീയതി www.lbscentre.kerala.gov.in   എന്ന വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.