പന്നിക്കോട് ഓട്ടിസം സെന്ററിലേയും ഗവ.ഹോമിയോ ആശുപത്രിയിലേയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി സ്വന്തം കിണര്‍ യാഥാര്‍ത്ഥ്യമായി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ധനകാര്യ കമ്മീഷന്‍ ഫണ്ടായ 6 ലക്ഷം രൂപ ചിലവഴിച്ചാണ് കിണര്‍ നിര്‍മ്മിച്ചത്. നേരത്തെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളമായിരുന്നു ഇവിടെ ലഭിച്ചുകൊണ്ടിരുന്നത്.

കിണറിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിര്‍വഹിച്ചു. ശുചിത്വമിഷന്‍ ഫണ്ടായ നാലര ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ഹൈടെക് ശുചിമുറിയുടെ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു