കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ, തിരുവനന്തപുരം ജില്ലയിൽ നിന്ന് ലഭിച്ചിട്ടുള്ള പരാതികൾ തീർപ്പാക്കുന്നതിനായി ഓഗസ്റ്റ് 29ന് ആരംഭിച്ച സിറ്റിംഗ് ഇന്ന് അവസാനിക്കും. തിരുവനന്തപുരം, തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെയാണ് പരാതികൾ പരിഗണിക്കുന്നത്. പ്രസ്തുത അദാലത്തിൽ ചെയർമാൻ ബി.എസ്. മാവോജി, മെമ്പർമാരായ എസ്. അജയകുമാർ, അഡ്വ. സൗമ്യ സോമൻ എന്നിവർ പരാതികൾ പരിഗണിക്കും. കമ്മിഷനിലെ ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുക്കുന്നുണ്ട്.