ഓണപ്പൂക്കളം ഒരുക്കാനുള്ള പൂക്കള്‍ കൃഷി ചെയ്ത് കുടുംബശ്രീ. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാലേക്കറോളം പൂക്കൃഷി ചെയ്തിട്ടുണ്ട്. ചെണ്ടുമല്ലിയാണ് കൂടുതലായി കൃഷി ചെയ്തത്. അത്തം മുതലുള്ള പത്തുദിവസത്തെ ഓണവിപണി ലക്ഷ്യംവെച്ച് രണ്ടു മാസം മുന്‍പ് കൃഷി ആരംഭിച്ചിരുന്നു. ജില്ലയിലെ ചാലിശ്ശേരി, എരിമയൂര്‍, മരുതറോഡ്, കപ്പൂര്‍, പല്ലശ്ശന, നല്ലേപ്പിള്ളി പഞ്ചായത്തുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പൂ കൃഷി ചെയ്യുന്നുണ്ട്. പ്രാദേശിക വിപണിയാണ് ലക്ഷ്യം വെക്കുന്നത്.