ഐ ഫോണിൽ ചിത്രീകരിച്ച സ്ത്രീ ചിത്രങ്ങൾക്ക്  ആശംസകൾ അറിയിച്ച് എ ആർ റഹ്മാന്റെ മൊബൈൽ ട്വീറ്റ്. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലെ ഐ ടൈൽസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾക്കാണ് ഓസ്കാർ ജേതാവ് ട്വിറ്ററിലൂടെ ആശംസ അറിയിച്ചത്. രാജ്ശ്രീ ദേശ്പാണ്ഡെയുടെ ഡിസ്റ്റോർറ്റഡ് മിറേഴ്സ് , സവിതാ സിങ്ങ് ചിത്രം , മൽബറി , മധുമിത വേണുഗോപാൽ ചിത്രം സ്പേയിസസ് , കുട്ടി രേവതിയുടെ അകമുഖം , പൂജാ ശ്യാം പ്രഭാത് ചിത്രം വൈ മാ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ തിങ്കളാഴ്ച പ്രദർശിപ്പിച്ചത്. നിറഞ്ഞ സദസ്സിൽ ആയിരുന്നു ചിത്രങ്ങളുടെ പ്രദർശനം. പ്രമുഖ ഇറാനിയൻ സംവിധായകനായ മൊ ഹസിൻ മക്ബൽ ബഫാണ് പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രങ്ങളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്.