പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി അഹല്യ എന്‍ജിനീയറിങ് കോളെജിന്റെ സഹകരണത്തോടെ സെപ്റ്റംബര്‍ ആറിന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി ചെയര്‍പേഴ്സണ്‍ ആയ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയാകും. ശ്രീമഹാദേവന്‍ പിള്ള, സി.പി. പ്രമോദ് എന്നിവര്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ നടക്കുന്ന പരിപാടിയില്‍ പൂക്കളമിടല്‍, കവിതാ രചനാ മത്സരം, കാവ്യ സദസ്, ഗാനാലാപനം, നൃത്തനൃത്യങ്ങള്‍, ഓണക്കളികള്‍ തുടങ്ങിയവ അരങ്ങേറും.