2022 ജൂലൈ 24ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഇത് പി.ആർ.ഡിയിലും www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ആകെ 19,595 പേർ പരീക്ഷ എഴുതിയതിൽ 2,037 പേർ വിജയിച്ചു. ആകെ വിജയശതമാനം 10.40 ആണ്. സെറ്റ് സർട്ടിഫിക്കറ്റുകൾ ഡിസംബർ മുതൽ വിതരണം ചെയ്യും. അപേക്ഷഫോം സെപ്റ്റംബർ അഞ്ച് മുതൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560311, 312, 313, 314.