സംസ്ഥാനത്തെ എല്ലാ സർക്കാർ / അർധസർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കേണ്ട അപേക്ഷാ ഫോറങ്ങളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു / അഭ്യർഥിക്കുന്നു’ എന്ന് ഉപയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് എല്ലാ വകുപ്പു തലവൻമാർക്കും നിർദേശം നൽകി.