എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ബാർജ് സ്രാങ്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴ് ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത: ലിറ്ററസി, കേരള ഇൻലാൻഡ് വെസൽ നിയമം 2010 പ്രകാരമുള്ള കറന്റ് മാസ്റ്റർ ലൈസൻസ് ( ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ) താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 16ന് മുമ്പായി അതാത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 18 നും 37 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്ത്രീകളും ഭിന്നശേഷി ക്കാരും അപേക്ഷിക്കാൻ അർഹരല്ല.