കോഴിക്കോട് ജില്ലയില്‍ ഓണാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 4, 5 തിയതികളില്‍ കോഴിക്കോട് ടൗണ്‍ഹാളിലാണ് സാഹിത്യോത്സവം നടക്കുക. സെപ്റ്റംബര്‍ 4 ന് വൈകുന്നേരം 4.30 ന് സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കും. ചടങ്ങ് പ്രശസ്ത എഴുത്തുകാരന്‍ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ആര്‍. രാജശ്രീ മുഖ്യപ്രഭാഷണം നടത്തും.
എഴുത്തുകാരായ ഡോ. എം.സി അബ്ദുള്‍ നാസര്‍, കെ.വി സജയ് എന്നിവര്‍ പ്രഭാഷണം നടത്തും. സെപ്റ്റംബര്‍ 5 ന് വൈകിട്ട് 4.30 ന് നടക്കുന്ന കാവ്യസന്ധ്യയില്‍ 30 കവികള്‍ സ്വന്തം കവിതകള്‍ ആലപിക്കും. പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് കാവ്യസന്ധ്യ ഉദ്ഘാടനം ചെയ്യും. പി. പി ശ്രീധരനുണ്ണി, മലയത്ത് അപ്പുണ്ണി, വീരാന്‍കുട്ടി, ഒ.പി സുരേഷ്, ആര്യ ഗോപി, സോമന്‍ കടലൂര്‍ തുടങ്ങിയവര്‍ കാവ്യസന്ധ്യയില്‍ പങ്കെടുക്കും.