ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് മത്സരം. രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

ഒന്നാം സമ്മാനമായി 10,000 രൂപയും, രണ്ടാം സമ്മാനമായി 7500 രൂപയും, മൂന്നാം സമ്മാനമായി 5000 രൂപയും നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8078288013 എന്ന നമ്പറുമായോ onamdtpc22@gmail.com എന്ന ഇ മെയിലിലോ ബന്ധപ്പെടുക. ആദ്യം ലഭിക്കുന്ന 30 അപേക്ഷകളാണ് സ്വീകരിക്കുക.