മുക്കം നഗരസഭയിലെ ഫ്രണ്ട് ഓഫീസ് പണമിടപാടുകള്‍ പൊതുജനങ്ങള്‍ക്ക് ഡിജിറ്റലായി നടത്താം. ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ.ഡി(ഗൂഗിള്‍ പേ, ഫോണ്‍ പേ, മുതലായവ) തുടങ്ങിയ സംവിധാനങ്ങളിലൂടെ ഡിജിറ്റലായി പണമടക്കാനുളള സൗകര്യം നഗരസഭ ഏര്‍പ്പെടുത്തി. നഗരസഭയും ഐ.സി.ഐ.സി.ഐ ബാങ്കും സഹകരിച്ചാണ് ഡിജിറ്റല്‍ സൗകര്യം നഗരസഭയില്‍ ഏര്‍പ്പെടുത്തിയത്.
നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.പി ചന്ദ്‌നി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ സത്യനാരായണന്‍, അബ്ദുള്‍ മജീദ് മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.