കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്ലസ് ടു യോഗ്യതയായുള്ള പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി. ജംഗ്ഷനിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയീസ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ പി.എസ്.സി പരീശീലനം ആരംഭിക്കുന്നു. സെപ്റ്റംബർ 19ന് ആരംഭിക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഫീസിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: 0471-2304577.