ദുരിതത്തിനിടയിലും ചില തെറ്റായ സംഗതികള്‍ നടക്കുന്നുണ്ടെന്നും അത്തരം പ്രവണതകളെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വില കയറ്റി വില്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ അനുവദിക്കില്ല. ചിലര്‍ തെറ്റായ പ്രചാരണം നടത്തി ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത് മൊത്തത്തില്‍ ദോഷം ചെയ്യുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
