തൊടുപുഴ നഗരസഭയുടെ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വയോജനങ്ങള്‍ക്ക് കട്ടില്‍ (പട്ടികജാതി വിഭാഗം), പട്ടികജാതി വിഭാഗം ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്, പട്ടികജാതി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പട്ടികജാതി വിഭാഗക്കാരുടെ വീട് വാസയോഗ്യമാക്കല്‍, പട്ടികവര്‍ഗ്ഗ വിഭാഗം ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഭവന നിര്‍മ്മാണത്തിന് സ്ഥലം വാങ്ങല്‍, മുറ്റത്തൊരു മീന്‍ തോട്ടം, നെല്‍കൃഷിക്ക് കൂലി ചെലവ് സബ്സിഡി, കറവപ്പശു-എരുമകള്‍ക്ക് കാലിത്തീറ്റ വിതരണം, റിങ് കമ്പോസ്റ്റ് വിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ദിവ്യാംഗജര്‍ക്ക് സ്‌കോളര്‍ഷിപ്പ്/ബത്ത എന്നീ ആനുകൂല്യങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം നഗരസഭാ ഓഫീസില്‍ നിന്നും വാര്‍ഡ് കൗണ്‍സിലര്‍മാരില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം സെപ്തംബര്‍ 12 വരെ നഗരസഭയില്‍ സ്വീകരിക്കും.