പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ ത്രിദിന പരാതിപരിഹാര അദാലത്ത് സമാപിച്ചു. ആകെ പരിഗണിച്ച 321 പരാതികളില്‍ 206 എണ്ണം തീര്‍പ്പാക്കി. 3 കേസുകളില്‍ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അറിയിച്ചു. പുതുതായി 5 പരാതികള്‍ ലഭിച്ചു. ചെയര്‍മാന്‍ വി.എസ്. മാവോജി ഐ.എ.എസ്, മെമ്പര്‍മാരായ മുന്‍ എം.പി. എസ്. അജയകുമാര്‍, അഡ്വക്കറ്റ് സൗമ്യ സോമന്‍, എന്നിവര്‍ കേസുകള്‍ പരിഗണിച്ചു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
