കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലെ ജലവിഭവ വകുപ്പ്, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് എന്നിവ നല്‍കുന്ന നാലാമത് ദേശീയ ജല പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, സ്‌കൂള്‍, വ്യവസായസ്ഥാപനം, സര്‍ക്കാരിതര സംഘടന, ജല ഉപഭോക്തൃ സംഘടനകള്‍ തുടങ്ങി ജല സംരക്ഷണം, പരിപാലനം എന്നീ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.

എല്ലാ വിഭാഗങ്ങളിലും വിജയികള്‍ക്ക് ട്രോഫിയും പ്രശസ്തി പത്രവും ക്യാഷ് പ്രൈസും നല്‍കും. ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ജേതാക്കള്‍ക്ക് യഥാക്രമം രണ്ടു ലക്ഷം, 1.5 ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. 2018 മുതലാണ് ദേശീയ ജല പുരസ്‌കാരം നല്‍കി തുടങ്ങിയത്.

അപേക്ഷകള്‍ ഓണ്‍ലൈനായി www.awards.gov.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://bit.ly/3AFJWL7 വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 15.