സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ പരിധിയില്‍ 2022-23 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കോഴ്സ്, ലഭിച്ച മാര്‍ക്ക്/ഗ്രേഡ്, ഇ-മെയില്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നീ വിവരങ്ങളടങ്ങിയ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ ഉള്ളടക്കം ചെയ്ത് അപേക്ഷിക്കണം. അപേക്ഷ സെപ്റ്റംബര്‍ 30 നകം സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ, പൂതാടി, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ, ചീങ്ങേരി ട്രൈബല്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. ഫോണ്‍: 04936 221074.