നിയമനം

ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച യഥാക്രമം സെപ്തംബര്‍ 13, 14 തീയതികളില്‍ രാവിലെ 10.30 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കും. യോഗ്യത: ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ – ഐ.ടി.ഐ ഇലക്ട്രീഷ്യന്‍ സര്‍ട്ടിഫിക്കറ്റും പ്ലംബിങ്ങില്‍ പ്രവൃത്തി പരിചയവും. സെക്യൂരിറ്റി കം ഡ്രൈവര്‍ – ഹെവി ഡ്രൈവിംഗ് ലൈസന്‍സും സെക്യൂരിറ്റി മേഖലയില്‍ പ്രവൃത്തി പരിചയവും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.

വളണ്ടിയര്‍ നിയമനം

ചൈല്‍ഡ്ലൈന്‍ വയനാട് കേന്ദ്രം തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്നതിന് പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു. സാമൂഹ്യ സേവന തല്‍പരതയും കുട്ടികളുടെ മേഖലയിലെ പ്രവര്‍ത്തന പരിചയവുമുളള എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുമുള്ള 2 വീതം പുരുഷന്‍മാരെയും സ്ത്രീകളെയുമാണ് ഒരു തദ്ദേശ ഭരണ സ്ഥാപനത്തില്‍ തിഞ്ഞെടുക്കുന്നത്. താല്‍പര്യമുള്ളവര്‍ അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സെപ്റ്റംബര്‍ 10 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 205264 206036.