ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.ടെക് കോഴ്സുകളിലെ സ്പോണ്‍സേഡ് സീറ്റില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴിയോ കോളേജുകളുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സെപ്തംബര്‍ 13 ന് രാവിലെ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 600 രൂപയുടെ (എസ്.സി/എസ്.ടിക്ക് 300/രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി സെപ്തംബര്‍ 14 വൈകുന്നേരം 4 നകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് : www.ihrd.ac.in , ihrd.itd@gmail.com .
