വയനാട് ജില്ല ഹോമിയോപ്പതി വകുപ്പില്‍ ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച സെപ്തംബര്‍ 13 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലും സഹിതം ഹാജാരാകണം.ഫോണ്‍: 04936 205949