കൊച്ചി നാവിക സേനാ വിമാനത്താവളത്തിലേക്ക് ആഗസ്റ്റ് 21ന് ബംഗളൂരുവിൽ നിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം 8.50ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് രാവിലെ 9.40ന് യാത്ര പുറപ്പെടുന്ന വിമാനം 11ന് ബംഗളൂരുവിലെത്തും. 11.40ന് ബംഗളൂരുവിൽ നിന്ന് മറ്റൊരു വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് 1.50ന് ബംഗളൂരുവിലേക്ക് തിരിക്കുന്ന വിമാനം വവൈകിട്ട് 3.10ന് അവിടെയെത്തും.
ചെന്നൈയിൽ നിന്ന് ട്രിച്ചി വഴി കൊച്ചിയിലേക്ക് വിമാന സർവീസുണ്ടാവും. രാവിലെ 9.20ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം 10.20ന് ട്രിച്ചിയിലെത്തും. ട്രിച്ചിയിൽ നിന്ന് 10.45 ന് പുറപ്പെട്ട് 11.50ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് 12.45ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 2.20ന് അവിടെയെത്തും. പുലർച്ചെ 5.35ന് ഹൈദരാബാദിൽ നിന്ന് തിരിക്കുന്ന വിമാനം 7.55ന് കൊച്ചിയിലെത്തും. കൊച്ചയിൽ നിന്ന് രാവിലെ 8.45ന് യാത്ര തിരിക്കുന്ന വിമാനം 11.05ന് ഹൈദരാബാദിലെത്തും.