വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി, പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കും. റബ്ബര്‍ പാല്‍, റബ്ബര്‍ ഷീറ്റ് എന്നിവയില്‍ നിന്നും കൈയുറ (ഗ്ലൗസ്), ഫംഗര്‍ക്യാപ്പ്, റബ്ബര്‍ ബാന്‍ഡ്, ബോള്‍, ബലൂണ്‍ മറ്റ് റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് പരീശലനം. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം, പിന്‍-676122. ഇ-മെയില്‍: adcfscmanjeri@gmail.com. ഫോണ്‍: 9946944711, 7902682917, 8943066575.