ലീഗൽ മെട്രോളജി വകുപ്പ് ഓണക്കാല മിന്നൽ പരിശോധന തുടരുന്നു. സംസ്ഥാനത്തൊട്ടാകെ ലീഗൽ മെട്രോളജി വകുപ്പ് സെപ്റ്റംബർ ഒന്ന്, രണ്ട്, തീയതികളിൽ 1,067 വ്യാപാരസ്ഥാപനങ്ങളിലും 13 പെട്രോൾ പമ്പുകളിലും പരിശോധന നടത്തി. മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 278 വ്യാപാരികൾക്കെതിരെയും നിർദിഷ്ട പ്രഖ്യാപനങ്ങൾ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തിയതിനും പായ്ക്കർ രജിസ്‌ട്രേഷൻ എടുക്കാത്തതിനും ഉൾപ്പെടെ 53 വ്യാപാരികൾക്കെതിരെയും തൂക്കത്തിൽ വ്യത്യാസം വരുത്തി വിൽപ്പന നടത്തിയതിന് ആറു വ്യാപാരികൾക്കെതിരെയും ഉൾപ്പെടെ ആകെ 337 കേസുകൾ എടുക്കുകയും രാജിഫീസ് ഇനത്തിൽ 7,41,000 രൂപ ഈടാക്കുകയും ചെയ്തു. സംസ്ഥാനമൊട്ടാകെ പരിശോധന തുടരും.