പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ടെക്‌നോളജി ഫോർ വിമൺ 2022-23 അധ്യയന വർഷത്തിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, സിഗ്‌നൽ പ്രോസസ്സിങ് എന്നീ ബ്രാഞ്ചുകളിലെ സ്പോൺസേഡ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,000 രൂപ ഫീസടച്ച് www.lbt.ac.inwww.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 11. വിശദവിവരങ്ങൾക്ക്: 0471-2343395, 9895983656, 9995595456, 9605209257.