ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസ് സീനിയർ മഹിളാ പ്രധാൻ ഏജന്റുമാരെ ആദരിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക അച്ചടക്കം വ്യക്തി ജീവിതത്തിൽ പ്രധാനപ്പെട്ടതാണെന്നും സാമ്പത്തിക സാക്ഷരത മറ്റുള്ളവർക്ക് പകർന്ന് നൽകണമെന്നും കലക്ടർ പറഞ്ഞു.
70 വയസ്സിന് മുകളിലുള്ള 13 ഏജന്റുമാരെയാണ് ആദരിച്ചത്. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ സജീഷ് കുനിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ക്ഷേമ ഓഫീസർ ബി ബീന, ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസ് സീനിയർ ക്ലർക്ക് ഇ രതീഷ്, പി പ്രീത എന്നിവർ സംസാരിച്ചു.