ഓണക്കാല വിപണിയിൽ അളവുതൂക്കം സംബന്ധിച്ച കൃത്രിമങ്ങൾ തടയാൻ ജില്ലയിൽ പരിശോധന നടത്തി ലീഗൽ മെട്രോളജി വകുപ്പ്. രണ്ട് ദിവസങ്ങളിലായി വിവിധ താലൂക്കുകളിൽ നടന്ന പരിശോധനയിൽ 38 ഇടങ്ങളിൽ നിയമലംഘനം കണ്ടെത്തി 86000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ജില്ലാ ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.