സംഘാടന മികവുകൊണ്ട് ശ്രദ്ധനേടിയ നെഹ്‌റു ട്രോഫി വള്ളംകളി അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായി നടത്തുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാമ്പ്യന്‍സ് ബോട്ട് ലീഗും നെഹ്റു ട്രോഫി വള്ളംകളിയും കോവിഡ് പ്രതിസന്ധിയുടെ കാലത്തിനുശേഷം രാജ്യാന്തര തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന കായിക മാമാങ്കമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.