വയനാട് ആയുഷ് ഹെല്‍ത്ത് സൊസൈറ്റി ‘നല്ലോണം നാമോണം’ എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന ആഘോഷം വയനാട് ആയുഷ് ഹെല്‍ത്ത് സൊസൈറ്റി രക്ഷാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എ.ഗീത ഉത്ഘാടനം ചെയ്തു. വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി. എം ഡോ.അനീന ത്യാഗരാജ് ഗോത്ര സംരക്ഷണവും, ഗവേഷണ സാധ്യതകളും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ആയുഷ് ഹെല്‍ത്ത് സൊസൈറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സംഷാദ് മരക്കാര്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഒ.വി സുഷ, ഭാരതീയ ചികിത്സാ വകുപ്പ് സീനിയര്‍ സുപ്രണ്ട് വിനോദ്, ഹോമിയോ ജില്ലാ ആശുപത്രി എന്‍.എ.എം മെഡിക്കല്‍ ഓഫീസര്‍ ഡോ സ്മിത, ഡോ.ശ്രീദാസ്, ഡോ.ജിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
