സാങ്കേതിക വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ എം.ടെക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 13 വരെ നീട്ടി. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ  അയക്കുന്നതിനുള്ള മാർഗനിർദേശങ്ങളും www.admissions.dtekerala.gov.inwww.dtekerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. പൊതു വിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായും ഫീസ് അടയ്ക്കാം.