ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ ജോയിന്റ് ഡയറക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ, ഡ്രൈവിങ് ഇൻസ്ട്രക്ടർ, ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ്, അക്കൗണ്ടന്റ്  / ഓഫീസ് ഇൻചാർജ്, ലാബ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് കം ക്ലർക്ക് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 65 വയസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0494-2972100, 9400172100.