പുഴ കവര്‍ന്ന എടത്തറ, ചന്ദ്രശേഖരപുരം അഗ്രഹാരത്തിലെ അമ്പലവും സമീപത്തുണ്ടായിരുന്ന വീടുകളിരുന്ന സ്ഥലവും മന്ത്രി എ.കെ ബാലന്‍ സന്ദര്‍ശിച്ചു. അഗ്രഹാരത്തിലുളളവരുമായി മന്ത്രി വിഷയം വിശദമായി ചര്‍ച്ച ചെയ്തു. കൊടിമരമൊഴിച്ച് ക്ഷേത്രത്തിന്റേതായി ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ല. പുഴ ഗതി മാറി ഒഴുകിയതിനെ തുടര്‍ന്നാണ് ക്ഷേത്രവും സമീപത്തുളള സി.ആര്‍. വെങ്കിട്ട രമണന്‍, പി.എസ്. രാജമ്മാള്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും ഉന്മേഷ്, നാരായണന്‍ നായര്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നത്. കെ.വി. വിജയദാസ് എം.എല്‍.എ, മുന്‍ എം.പി എന്‍.എന്‍. കൃഷ്ണദാസ് എന്നിവരും മന്ത്രിയോടൊപ്പം നാശനഷ്ടങ്ങള്‍ വിലിയിരുത്താന്‍ എത്തിയിരുന്നു.
